കള്ളവോട്ട് ചെയ്ത മൂന്നുപേര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍: കെ. സുധാകരന്‍
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുന്ന മൂന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവരാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. രാമന്തളി പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ എ. സീമ, ചെറുതാഴം പഞ്ചായത്തിലെ 15ാം വാര്‍ഡിലെ സ്ഥാനാര്‍ഥി എം.ടി സബിത, എരമം കുറ്റൂരിലെ 14ാം വാര്‍ഡ് സ്ഥാനാര്‍ഥി കെ. സരിത എന്നിവരടക്കം നിരവധി സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കെ. സുധാകരന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാമന്തളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി എ.സീമ. പയ്യന്നൂര്‍ 120ാം നമ്പര്‍ ബൂത്തില്‍ സ്വന്തം വോട്ട് കൂടാതെ മറ്റ് രണ്ട് വോട്ടുകള്‍ കൂടി ചെയ്യുന്നുണ്ട്. എരമം കുറ്റൂരിലെ 15ാം വാര്‍ഡ് സ്ഥാനാര്‍ഥി കെ. സരിത 138ാം നമ്പര്‍ ബൂത്തില്‍ മൂന്നു വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ മാതമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സരിത മൂന്നു വോട്ട് ചെയ്തത്.
ചെറുതാഴം 15ാം വാര്‍ഡ് സ്ഥാനാര്‍ഥി എം.ടി സബിത കല്യാശേരി 25,26 ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രി കെ.കെ ശൈലജയുടെ ഗണ്‍മാന്റെ ഭാര്യയാണ് സബിത. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടന്ന കള്ളവോട്ടിനെതിരേ യു.ഡി.എഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം ലഭിച്ച ദൃശ്യങ്ങളിലാണു കള്ളവോട്ട് ചെയ്യുന്നത് വ്യക്തമാകുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."