HOME
DETAILS
MAL
ബ്രസീലില്‍ പ്രസിഡന്റിനെതിരേ പ്രക്ഷോഭം ശക്തം
backup
May 26 2017 | 03:05 AM
ബ്രസീലിയ: അഴിമതി ആരോപത്തെ തുടര്‍ന്ന് പ്രസിഡന്റ് മൈക്കല്‍ ടെര്മറുടെ രാജി ആവശ്യപ്പെട്ട് ബ്രസീലില്‍ വ്യാപക പ്രക്ഷോഭം. പ്രതിഷേധക്കാരും പൊലിസും തമ്മില്‍ നിരവധി സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുകളുണ്ടായി. ബ്രസീലിയയില്‍ മന്ത്രിമാരുടെ വസതികള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യത്തെ സര്‍ക്കാര്‍ പ്രധാന നഗരങ്ങളില്‍ വിന്യസിച്ചിരുന്നു. ടെര്മറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും അധികാരത്തില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ചേര്‍ന്ന് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ്, ഗ്രനേഡ്, റബര്‍ ബുള്ളറ്റുകള്‍ എന്നിവ ഉപയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."