HOME
DETAILS
MAL
അല്‍ജസീറ അടക്കം 21 വെബ്സൈറ്റുകള്‍ക്ക് ഈജിപ്തില്‍ നിരോധനം
backup
May 26 2017 | 03:05 AM
കെയ്റോ: പ്രമുഖ വാര്‍ത്താ ചാനലായ അല്‍ജസീറയുടെ വാര്‍ത്താ പോര്‍ട്ടല്‍ അടക്കം 21 വെബ്സൈറ്റുകള്‍ക്ക് ഈജിപ്ത് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഈജിപ്തിലെ പ്രമുഖ സ്വതന്ത്ര പത്രമായ 'മദാ മസ്റി'നും നിരോധനമുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നുവെന്നും വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നും ആരോപിച്ചാണ് നിരോധനം.
ഇതാദ്യമായാണ് ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് സീസി സര്‍ക്കാര്‍ ഇത്രയും വെബ്സൈറ്റുകള്‍ കൂട്ടമായി നിരോധിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, നിരോധനത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."