ആര്‍. ഹേലി അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുന്‍ ഡയരക്ടറുമായ ആര്‍. ഹേലി (87) അന്തരിച്ചു. ഇന്നലെ രാവിലെ ആലപ്പുഴയിലെ മകളുടെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കേരളത്തില്‍ ഫാം ജേണലിസത്തിന്റെ ഉപജ്ഞാതാവായ അദ്ദേഹം കൃഷിയെ ജനകീയമാക്കുന്നതിന് സവിശേഷ ഇടപെടലുകളാണ് നടത്തിയത്. കൃഷി വകുപ്പില്‍ സാധാരണ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് കൃഷി ഡയരക്ടറായാണ് വിരമിച്ചത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം തുടങ്ങിയ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായിരുന്നു.
ആറ്റിങ്ങല്‍ നഗരസഭയുടെ പ്രഥമ അധ്യക്ഷന്‍ പി.എം രാമന്റെയും ഭാരതിയുടെയും മകനാണ്. ട്രേഡ് യൂനിയന്‍ നേതാവും എം.എല്‍.എയുമായിരുന്ന ആര്‍. പ്രകാശം, നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആര്‍. പ്രസന്നന്‍, പത്മം, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായിരുന്ന ഹര്‍ഷന്‍ തുടങ്ങിയവര്‍ സഹോദരങ്ങളാണ്. ഭാര്യ: ഡോ.സുശീല. മക്കള്‍: ഡോ.പൂര്‍ണിമ ഹേലി, പ്രശാന്ത് ഹേലി.
സംസ്‌കാരം ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് ആറ്റിങ്ങലിലെ കുടുംബവീട്ടില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."