HOME
DETAILS

കാനം ഇടത് ഐക്യം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം

  
backup
July 30 2016 | 15:07 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b2%e0%b4%aa

കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ വിമര്‍ശനവുമായി സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി രംഗത്ത്. കാനം രാജേന്ദ്രന്‍ ഇടത് ഐക്യം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും വര്‍ഗശത്രുക്കള്‍ക്ക് വിടുപണി ചെയ്യുന്നവരെ കൂടെക്കൂട്ടിയെന്നും സി.പി.എം വിമര്‍ശിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വിട്ടുവരുന്നവരെ ബി.ജെ.പിയിലേക്കോ കോണ്‍ഗ്രസ്സിലേക്കോ ആട്ടിയോടിക്കാന്‍ സി.പി.ഐ തയ്യാറല്ലെന്നും കഴിഞ്ഞദിവസം കാനം പറഞ്ഞിരുന്നു. എറണാകുളത്ത് സി.പി.എം ഉപേക്ഷിച്ച് സി.പി.ഐ അംഗത്വം സ്വീകരിച്ചവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കാനത്തിന്റെ പരാമര്‍ശം.

വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിനാണ് ചിലരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇത്തരക്കാരെ കൂട്ടി ഇടതുപക്ഷം ശക്തിപ്പെടുത്തുന്നുവെന്ന് പറയുന്ന വാദം വിചിത്രമാണെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് കാനം ശ്രമിക്കുന്നത്. സങ്കുചിത താല്‍പ്പര്യങ്ങളുള്ളവരെയും സി.പി.എം വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും സി.പി.ഐയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഐക്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഉദയംപേരൂരിലെ വിമതരെ സി.പി.ഐയില്‍ ചേര്‍ത്തതിനെതിരെയാണ് സി.പി.എമ്മിന്റെ പ്രതിഷേധം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  15 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  23 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  37 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago