HOME
DETAILS
MAL
ആരോഗ്യസ്ഥിതി മോശം; ബിനോയ് കോടിയേരി രക്ത സാമ്പിള്‍ നല്‍കിയില്ല
backup
July 15 2019 | 18:07 PM
മുംബൈ: ലൈംഗിക പീഡന കേസില്‍ ഡി.എന്‍.എ പരിശോധനക്കുള്ള രക്തസാമ്പിള്‍ ബിനോയ് കോടിയേരി അന്വേഷണ സംഘത്തിന് നല്‍കിയില്ല. മുംബൈ ഒഷിവാര പൊലിസ് സ്റ്റേഷനില്‍ ഇന്നലെ ഹാജരായ അദ്ദേഹത്തെ അരമണിക്കൂര്‍ നേരം ചോദ്യം ചെയ്തു. ആരോഗ്യ സ്ഥിതി മോശമാണെന്ന് കാണിച്ചുകൊണ്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അദ്ദേഹം പൊലിസിന് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച പൊലിസിന് മുന്പില് ഹാജരായപ്പോഴാണ് അദ്ദേഹം ഡി.എന്‍.എ പരിശോധനക്ക് തയാറാണെന്ന് അറിയിച്ചത്. എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലിസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."