കൊറിയയോട് പരാജയപ്പെട്ട് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ പൊലിഞ്ഞു
ക്വലാലംപൂര്‍: അണ്ടന്‍ 16 എ.എഫ്. സി കപ്പിന്റെ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയോട് ഇന്ത്യ പൊരുതി തോറ്റു. ഇതോടെ 2019ല്‍ പെറുവില്‍ നടക്കാനിരിക്കുന്ന അണ്ടണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. 67-ാം മിനുട്ടിലാണ് ഇന്ത്യ ഗോള്‍ വഴങ്ങിയത്. കളിയിലുടനീളം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല.
67-ാം മിനുട്ടില്‍ ജിയോങ് സാങ് ബിന്നാണ് മല്‍സരവിധി നിര്‍ണയിച്ച കൊറിയയുടെ വിജയഗോള്‍ കണ്ടെണ്ടത്തിയത്. ജയത്തോടെ സെമി ഫൈനലിലേക്കും അടുത്ത വര്‍ഷം പെറുവില്‍ നടക്കാനിരിക്കുന്ന ലോകപ്പിലേക്കും കൊറിയ യോഗ്യത നേടി.
ടൂര്‍ണമെന്റില്‍ ഇന്ത്യ നേരിട്ട മികച്ച ടീമായിരുന്നു കൊറിയ. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇന്ത്യ ടൂര്‍ണമെന്റില്‍ ആദ്യമായി വഴങ്ങിയ ഗോളായിരുന്നു ഇത്.
കോച്ച് ബിബിയാനോ ഫെര്‍ണാണ്ടസ് കിക്കോഫിനു മുന്‍പ് ഉറപ്പ് നല്‍കിയതു പോലെ തന്നെ ഇന്ത്യ അവസാന നിമിഷം വരെ പൊരുതിയാണ് കീഴടങ്ങിയത്. ടൂര്‍ണമെന്റിലെ തൊട്ടുമുന്‍പത്തെ മൂന്നു കളികളില്‍ 12 ഗോളുകള്‍ അടിച്ചുകൂട്ടിയ കൊറിയയുടെ വിജയമാര്‍ജിന്‍ ഒരു ഗോളിലൊതുക്കിയത് ഇന്ത്യന്‍ ചുണക്കുട്ടികളുടെ മികവാണ്.
ഒന്നാംപകുതിയില്‍ പ്രതിരോധാത്മക ശൈലിയിലാണ് ഇന്ത്യ കളിച്ചത്. ഒരിക്കല്‍ മാത്രമേ കൊറിയന്‍ ഗോള്‍കീപ്പറെ പരീക്ഷിക്കാന്‍ ഇന്ത്യക്കായുള്ളൂ. എന്നാല്‍ മറുഭാഗത്ത് ഇന്ത്യന്‍ ഗോളിയെ കൊറിയന്‍ മുന്നേറ്റനിര പരീക്ഷിച്ചുകൊണ്ടേയിരുന്നു. രണ്ടണ്ടാംപകുതിയില്‍ ഇന്ത്യ അറ്റാക്കിങ് ഫുട്‌ബോളാണ് കാഴ്ചവച്ചത്. ചില മികച്ച നീക്കങ്ങളിലൂടെ ഇന്ത്യ കൊറിയയെ സമ്മര്‍ദത്തിലാക്കി.
കൊറിയയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി മാറി. 67-ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് സാങ് ബിന്നിലൂടെ കൊറിയ മുന്നിലെത്തുകയായായിരുന്നു.
പകരക്കാരനായി ഇറങ്ങിയ താരത്തിന്റെ ആദ്യ ഷോട്ട് നീരജ് തട്ടിയകറ്റിയെങ്കിലും ഓടിയടുത്ത ബിന്‍ റീബൗണ്ടണ്ട് ചെയ്ത പന്ത് വലയിലേക്കു തട്ടിയിടുകയായിരുന്നു. ഇന്തോനേഷ്യയെ തകര്‍ത്ത് ആസ്‌ത്രേലിയ സെമിയില്‍ പ്രവേശിച്ചു. ഒമാനെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ജപ്പാനും സെമിയില്‍ പ്രവേശിച്ചു.
നാലിന് നടക്കുന്ന ആദ്യ സെമിയില്‍ ജപ്പാന്‍ ആസ്‌ത്രേലിയയെ നേരിടും. നോര്‍ത്ത് കൊറിയയെ തോല്‍പിച്ച് സെമിയിലെത്തിയ താജികിസ്താനും ഇന്ത്യയെ തോല്‍പിച്ച് സെമിയിലെത്തിയ ദക്ഷിണകൊറിയും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."