ഇന്‍ഷുറന്‍സ് വര്‍ധനവ് സ്വകാര്യ ബസ് മേഖലക്ക് തിരിച്ചടിയാകുന്നു
കോഴിക്കോട്: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ ഏഴായിരം രൂപയുടെ വര്‍ധനവ് സ്വകാര്യ ബസ് മേഖലക്ക് തിരിച്ചടിയാകുന്നു. ഇതനുസരിച്ച് ഒരുവര്‍ഷം 65,000 മുതല്‍ 70,000 രൂപ പരെ ഇന്‍ഷുറന്‍സായി അടയ്ക്കേണ്ടിവരും.
സീറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് ഇന്‍ഷുറന്‍സ് അടയ്ക്കേണ്ടി വരിക. നികുതി, സ്പെയര്‍ പാര്‍ട്സുകള്‍, മറ്റ് അറ്റകുറ്റപ്പണികള്‍, ജീവനക്കാരുടെ വേതനം തുടങ്ങി എല്ലാ ചിലവുകളും കഴിഞ്ഞാല്‍ ഒരുമാസം ലഭിക്കുന്ന കളക്ഷന്‍ തുച്ഛമാണെന്നാണ് ഉടമകള്‍ പറയുന്നത്.
ഒരു ബസിറക്കാന്‍ ഏതാണ്ട് 20 മുതല്‍ 25 ലക്ഷം രൂപ ചെലവു വരും. ഇതിന് 15 വര്‍ഷമാണ് കാലാവധി. ഇതിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാറില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് കോഴിക്കോട് ജില്ലാ യൂനിറ്റ് ഭാരവാഹികള്‍ പറയുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കും ഓട്ടത്തെ പ്രതികൂലമായി ബാധിക്കുന്നു. പല ട്രിപ്പുകളും മുടങ്ങുന്ന സ്ഥിതിയുമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികള്‍ ഉണ്ടായാല്‍ മാത്രമേ സ്വകാര്യ ബസ് മേഖലയെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."