പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനെ ന്യായീകരിച്ച് പൊലിസ് അസോ. ഭാരവാഹിയുടെ ശബ്ദസന്ദേശം
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പൊലിസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിനെ ന്യായീകരിച്ചുകൊണ്ടുള്ള പൊലിസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുടെ വാടസ്ആപ്പ് സന്ദേശം വിവാദത്തില്‍.
പൊലിസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവച്ചത്. ഗ്രേസ്മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ഉയര്‍ന്ന റാങ്ക് കിട്ടിയതെന്നാണ് സെക്രട്ടറിയുടെ ന്യായീകരണം. വിവിധ ബറ്റാലിയനുകളിലേക്കുള്ള പട്ടികകളില്‍ ഗ്രേസ്മാര്‍ക്ക് കിട്ടിയവര്‍ ഒന്നാംസ്ഥാനത്ത് വന്നിട്ടുണ്ടെന്നും സെക്രട്ടറി പറയുന്നു.
തൊഴില്‍വാര്‍ത്ത റിപ്പോര്‍ട്ട് പ്രകാരം ശിവരഞ്ജിത് കാസര്‍കോഡ് ആണ് പരീക്ഷ എഴുതിയതെന്നും സന്ദേശത്തില്‍ പറയുന്നു. പ്രതികള്‍ ഗ്രേസ് മാര്‍ക്കിനായി സമര്‍പ്പിച്ച രേഖയിലുള്പ്പെടെ സംശയമുയര്‍ന്ന സാഹചര്യത്തിലാണ് പൊലിസ് അസോസിയേഷന് ഭാരവാഹിയുടെ ന്യായീകരണം വിവാദമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."