ടൗണ്‍ഷിപ്പ് നിര്‍മാണ പദ്ധതിയുമായി സ്മാര്‍ട്ട് സിറ്റി
കൊച്ചി: ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുരോഗതിക്ക് ആക്കംകൂട്ടാന്‍ സ്മാര്‍ട്ട് സിറ്റി കൊച്ചി ഡയരക്ടര്‍ ബോര്‍ഡ് തീരുമാനം. സ്മാര്‍ട്ട്‌സിറ്റിയും സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ചിട്ടുള്ള ഫ്രെയിംവര്‍ക്ക് എഗ്രിമെന്റും പാട്ടക്കരാറുമനുസരിച്ചു പാട്ടഭൂമിയിലെ 29.5 ഏക്കര്‍ സ്ഥലത്തിനു കൈവശാവകാശം നല്‍കി റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പിനു രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്.
സ്മാര്‍ട്ട് സിറ്റിയില്‍ ഉയര്‍ന്നുവരുന്ന ഐ.ടി വാണിജ്യ സമുച്ചയങ്ങള്‍ക്കു പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും ഈ പദ്ധതി. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു സമീപത്തുതന്നെ താമസ സൗകര്യം നല്‍കാനും ഗതാഗത അസൗകര്യങ്ങള്‍ ഒഴിവാക്കാനുമാണിത്. തങ്ങളുടെ കൈവശമുള്ള 246 ഏക്കര്‍ പാട്ടഭൂമിയിലെ 12 ശതമാനം വരുന്ന ഈ സ്ഥലം കൈവശാവകാശത്തിനു നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നു സ്മാര്‍ട്ട് സിറ്റി കൊച്ചി സി.ഇ.ഒ മനോജ് നായര്‍ പറഞ്ഞു.
ഇപ്പോള്‍ പുരോഗമിക്കുന്ന വികസന പദ്ധതികളനുസരിച്ച് 2020 അവസാനത്തോടെ 55 ലക്ഷം ചതുരശ്രയടി നിര്‍മിതസ്ഥലം അധികമായി നല്‍കാനാകും. കാക്കനാട്ടെ ഐ.ടി ഹബ്ബില്‍ ഇതോടെ മൊത്തം തൊഴില്‍സംഖ്യ ഒരു ലക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
3,000 കുട്ടികളുമായി ജെംസ് മോഡേണ്‍ അക്കാദമി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പാര്‍പ്പിട പദ്ധതികളും റീട്ടെയില്‍ പദ്ധതികളുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ ടൗണ്‍ഷിപ്പില്‍ വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."