പ്രതിപക്ഷ ഐക്യം; സോണിയാ ഗാന്ധിയുടെ വിരുന്നിനെത്തിയത് 17 പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രതിപക്ഷം ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സംഘടിപ്പിച്ച ഉച്ചവിരുന്ന്. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്നുച്ചയ്ക്കു നടന്ന വിരുന്നിനെത്തിയത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പൊതുസമ്മതനെ നിര്‍ത്താനുള്ള നീക്കത്തിന് ശക്തിപകരുന്നതായിരുന്നു വിരുന്ന്.
ബി.എസ്.പി നേതാവ് മായാവതി, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഡി, ഡി.എം.കെ നേതാവ് കനിമൊഴി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, ജെ.ഡി.യു നേതാവ് ശരത് യാദവ്, എന്‍.സി.പി നേതാവ് ശരത് പവാര്‍, മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി ദേവഗൗഡ, എസ്.പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ വിരുന്നിനെത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരും സംബന്ധിച്ചു. കേരളത്തില്‍ നിന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ്, സി.പി.എം നേതാവ് പി.കരുണാകരന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവരാണ് എത്തിയത്. വിരുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചിരുന്നില്ല.
യോഗത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ചും മൂന്നുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, സഹാറന്‍പൂരിലെ ജാതിസംഘര്‍ഷം, നോട്ട് നിരോധനം എന്നിവയും ചര്‍ച്ചചെയ്തു. സര്‍ക്കാരും പ്രതിപക്ഷവും കൂടി ഒരു സുസമ്മതനായ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ യോഗത്തില്‍ മമത മുന്നോട്ടുവച്ചത്. മതേതരപ്രതിപദ്ധതയുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."