HOME
DETAILS
MAL
സ്വതന്ത്ര കര്‍ഷകസംഘം അര്‍ബന്‍ ബാങ്കുകളിലേക്ക് മാര്‍ച്ച് നടത്തും
backup
October 01 2018 | 19:10 PM
കോഴിക്കോട്: കാര്‍ഷിക വായ്പ പൂര്‍ണമായി വിതരണം ചെയ്യാത്ത അര്‍ബന്‍ ബാങ്കുകളിലേക്ക് സ്വതന്ത്ര കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക മാര്‍ച്ച് നടത്താല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ തനതു ഫണ്ടിന്റെ 18 ശതമാനം കാര്‍ഷിക വായ്പ നല്‍കണമെന്ന നിബന്ധന പാലിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ വായ്പ എഴുതിത്തള്ളി പുനഃകൃഷിക്കായി പലിശ രഹിത വായ്പയും നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും ഇക്കാര്യത്തില്‍ ഇടതു കര്‍ഷക സംഘടനകള്‍ മൗനം വെടിയണമെന്നും പ്രസിഡന്റ് കുറുക്കോളി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. സി.ശ്യാം സുന്ദര്‍, പി.പി മുഹമ്മദ് കുട്ടി, കെ.കെ നഹ, ടി.എ മുഹമ്മദ് ബിലാല്‍, അഡ്വ. ഖാലിദ് രാജ, സി.എ അബ്ദുട്ടി ഹാജി, വി.എം അബൂബക്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."