HOME
DETAILS
MAL
കര്‍ണാടക മുഖ്യമന്ത്രിയുടെ മകന് ബ്രസല്‍സില്‍ മരിച്ചു
backup
July 30 2016 | 18:07 PM
ബംഗളൂരു:കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് രാകേഷ് സിദ്ധരാമയ്യ(39) നിര്യാതനായി. പാന്‍ക്രിയാസ് രോഗത്തെ തുടര്‍ന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ആന്റ് വേപ്പ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്.
കഴിഞ്ഞയാഴ്ച്ച യൂറോപ്പിലേക്ക് യാത്ര പോയ സമയത്താണ് രാകേഷിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മകന്റെ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ പാര്‍വതിയും ഇളയമകന് യതീന്ദ്രയും ബെല്‍ജിയത്തിലേക്ക് പോയിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാകേഷ് ഒരപകടത്തില്‍ പെട്ടപ്പോള്‍ പാന്‍ക്രിയാസിന് ക്ഷതമേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."