HOME
DETAILS
MAL
സഊദിയിൽ കൊവിഡ് രോഗ ബാധ നിയന്ത്രണ വിധേയമാകുന്നു; ഇന്ന് 243 രോഗ മുക്തി, 125 വൈറസ് ബാധ, 11 മരണം
backup
December 14 2020 | 12:12 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 243 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 രോഗികൾ മരണപ്പെടുകയും 125 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മാസത്തിനിടെയുള്ള ഏറ്റവും കുറവ് വൈറസ് ബാധയാണിത്.
നിലവിൽ 3,162 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 493 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,059 ആയും വൈറസ് ബാധിതർ 360,013 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 243 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 350,792 ആയും ഉയർന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."