HOME
DETAILS

ആളുകളെ വിലയിരുത്തുന്നത് ചരിത്രം നോക്കിയല്ല: ദീപക് മിശ്ര

  
backup
October 01 2018 | 19:10 PM

%e0%b4%86%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d

 

ന്യൂഡല്‍ഹി: ആളുകളുടെ ചരിത്രം നോക്കിയല്ല മറിച്ച് അവരുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും നോക്കിയാണ് വിലയിരുത്താറുള്ളതെന്ന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര. പരമോന്നത കോടതി എന്നും പരമോന്നതിയില്‍ തുടരുമെന്നും ഇന്ത്യന്‍ ജുഡിഷ്യറിയാണ് ലോകത്തെ ഏറ്റവും വലിയ ശക്തമായ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയില്‍ തന്റെ അവസാന പ്രവൃത്തിദിനമായ ഇന്നലെ സുപ്രിംകോടതിയില്‍ നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നാണ് ദീപക് മിശ്ര വിരമിക്കുന്നതെങ്കിലും ഗാന്ധിജയന്തി പ്രമാണിച്ച് അവധിയായതിനാല്‍ ഇന്നലെ അവസാന വിധിയും പുറപ്പെടുവിച്ച് ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് ദീപക് മിശ്ര പടിയിറങ്ങി. പുതിയ ചീഫ് ജസ്റ്റിസായി നിലവില്‍ ഏറ്റവും സീനിയോരിറ്റിയുള്ള രഞ്ജന്‍ ഗൊഗോയ് നാളെ ചുമതലയേല്‍ക്കും.
ദന്തഗോപുരവാസത്തിനും യാഥാര്‍ഥ്യങ്ങള്‍ക്കും ഇടയിലുള്ള ഇളംകാറ്റാണ് അഭിഭാഷകരുമായുള്ള ബന്ധമെന്ന് ദീപക് മിശ്ര പറഞ്ഞു. സുപ്രിംകോടതി പരിസരം യാഥാര്‍ഥ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ഭരണഘടനാപരമായ ധാര്‍മികതയാണ് നിയമരംഗത്തുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ചര്‍ച്ചയില്‍ പരാജയപ്പെടുന്ന ആളുടെ ആയുധമാണ് വിവാദമെന്ന സോക്രട്ടീസിന്റെ ഉദ്ധരണി കൂടി പറഞ്ഞാണ് ദീപക് മിശ്ര സംസാരം അവസാനിപ്പിച്ചത്.
ലിംഗ നീതിയില്‍ സുപ്രധാന വിധികള്‍ പ്രസ്താവിച്ച ന്യായാധിപനാണ് ദീപക് മിശ്രയെന്നും ലിംഗ നീതിയുടെ പോരാളി എന്നാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചതെന്നും ചടങ്ങില്‍ സംസാരിച്ച അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ജഡ്ജിമാരുടെ അനുഭവസമ്പത്ത് നല്ല രീതിയില്‍ രാജ്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയണം. ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കണം. അതോടൊപ്പം അവരുടെ വേതനവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച ആളാണ് ദീപക് മിശ്രയെന്ന് ഹാദിയാ കേസ് പരാമര്‍ശിച്ച് തുടര്‍ന്നു സംസാരിച്ച നിയുക്ത ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഭിപ്രായപ്പെട്ടു.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  27 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago