HOME
DETAILS
MAL
പാക്അധീന കശ്മിര് തിരിച്ചു പിടിക്കണം: ബാബാ രാംദേവ്
backup
July 30 2016 | 18:07 PM
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ പിടിച്ചെടുക്കണമെന്ന് യോഗാചാര്യന് ബാബാ രാംദേവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിനുള്ള തയാറെടുപ്പുകള്‍ നടത്തണമെന്നാണ് രാംദേവ് പറഞ്ഞത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കശ്മിര് എന്ത് വിലകൊടുത്തും പിടിച്ചെടുക്കുമെന്നാണ് പറയുന്നത്. നമ്മുടെ പക്കല്‍ നാമമാത്രമായ കശ്മിരിന്റെ ഭാഗം മാത്രമാണുള്ളതെന്നും രാംദേവ് പറഞ്ഞു.
നമ്മുടെ കുട്ടികള്‍ ഭൂപടത്തില്‍ മാത്രമേ കശ്മിരിനെ കാണുന്നുള്ളൂ. ഭൂരിഭാഗവും പാകിസ്താന് അടക്കി വച്ചിരിക്കുകയാണ്. ദുര്‍ബലരായ ഒരു രാജ്യമാണ് പാകിസ്താന്. നമ്മുടെ ഭൂമി തട്ടിയെടുക്കാന്‍ അവരെ ഒരിക്കലും അനുവദിക്കരുതെന്നും രാംദേവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."