കെവിനെ തട്ടിക്കൊണ്ടുപോയത് ആസൂത്രിത നീക്കത്തിലൂടെയെന്ന് പ്രോസിക്യൂഷന്
കോട്ടയം: കെവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത് ആസൂത്രിതമായ നീക്കങ്ങളിലൂടെയായിരുന്നെന്ന് പ്യോസിക്യൂഷന്. കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടയില്‍ ഇന്നലെ ആരംഭിച്ച അന്തിമവാദത്തിലാണ് പ്രോസിക്യൂഷന് ഈ വാദമുന്നയിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് പ്രതികള്‍ കൃത്യം പരിശീലനം നടത്തിയിരുന്നതായും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
അധോലോക സംഘങ്ങളെ വെല്ലുന്നരീതിയിലാണ് പ്രതികള്‍ ആസൂത്രണം നടത്തിയത്. ആറു മിനിറ്റിനുള്ളില്‍ അനീഷിന്റെ വീട്ടില്‍ കയറി സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും കെവിനെയും അനീഷിനെയും മര്‍ദിച്ചു തട്ടിക്കൊണ്ടു പോകുകയും ചെയ്തു. എല്ലാവരും ഉറങ്ങുന്ന പുലര്‍ച്ചെ രണ്ടിനു ശേഷം സമയം തിരഞ്ഞെടുത്തതും ആസൂത്രണത്തിന്റെ ഭാഗമായാണെന്നു പ്രോസിക്യൂഷന് വാദിച്ചു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമാകാത്ത രീതിയില്‍ ചെളി പുരട്ടിയും ആസൂത്രണത്തിന്റെ ഭാഗമായാണ്. തട്ടിക്കൊണ്ടു പോയി വില പേശുകയും വിജയിച്ചില്ലെങ്കില്‍ കൊലപ്പെടുത്താനുമായിരുന്നു പ്രതികളുടെ തീരുമാനമെന്നും പ്രോസിക്യൂഷന് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."