ഗവര്‍ണര്‍ ശ്രീധരന്‍പിള്ള വോട്ട് ചെയ്തില്ല; വിവാദം
ബോധപൂര്‍വം വിട്ടുനിന്നതല്ലെന്ന് വിശദീകരണം
കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള വോട്ട് ചെയ്യാത്തത് വിവാദമായി. കോഴിക്കോട് തുരുത്തിയോട് വാര്‍ഡില്‍ കഴിഞ്ഞ 35 വര്‍ഷമായി ശ്രീധരന്‍പിള്ള മുടങ്ങാതെ വോട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇന്നലെ അദ്ദേഹം വോട്ട് ചെയ്യാനെത്തിയില്ല. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്‌കരിച്ചതെന്ന വാര്‍ത്ത വന്നതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി.
വോട്ട് ചെയ്യുന്നതില്‍ ബോധപൂര്‍വം വിട്ടുനിന്നെന്ന പ്രചാരണം ശരിയല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്ന മിസോറാമിലെ ലായ് ഓട്ടോണമസ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായതിനാലാണ് മിസോറാമിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ശ്രീധരന്‍ പിള്ള അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കെ. സുരേന്ദ്രന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രീധരന്‍ പിള്ളയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വോട്ട് ചെയ്യാത്തത് വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."