HOME
DETAILS

ലോകബാങ്ക് കേരള പുനര്‍നിര്‍മാണത്തില്‍ വികസന പങ്കാളി: മുഖ്യമന്ത്രി

  
backup
July 15 2019 | 20:07 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0

 


തിരുവനന്തപുരം: കേരളത്തിലെ പ്രളയനാന്തര പുനര്‍നിര്‍മാണത്തിനു ലോകബാങ്ക് വികസന പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇന്നലെ കോവളത്ത് സംഘടിപ്പിച്ച രാജ്യാന്തര വികസന സംഗമത്തില്‍ ലോകബാങ്ക് കണ്‍ട്രി മാനേജര്‍ ജുനൈദ് അഹമ്മദാണ് ഈ പ്രഖ്യാപനം നടത്തിയത്.
ലോകബാങ്ക് വികസന പങ്കാളിത്തം നല്‍കുന്ന രാജ്യാന്തര സംസ്ഥാനം എന്ന നിലയില്‍ കേരളം ഉയരുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണയുള്ള പദ്ധതിപങ്കാളികള്‍ എന്നതിലുപരി വികസന പങ്കാളി എന്ന നിലയിലാണ് ലോകബാങ്ക് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സഹായിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. അടുത്ത കാലത്തൊന്നും ലോകബാങ്ക് സ്വീകരിക്കാത്ത രീതിയാണിത്. വികസന സംഗമത്തില്‍ പങ്കെടുത്ത രാജ്യാന്തര ഏജന്‍സികളായ എ.ഡി.ബി, ജെ.ഐ.സി.എ, കെ.എഫ്.ഡബ്ല്യു, ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്ക് എന്നിവരും പുനര്‍നിര്‍മാണത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരങ്ങളിലെ ജലവിതരണത്തിനും റോഡുകള്‍ക്കും അടക്കം സഹായം നല്‍കാമെന്ന് നബാര്‍ഡ്, ഹഡ്‌കോ എന്നീ ഏജന്‍സികള്‍ അറിയിച്ചു. ടാറ്റ ട്രസ്റ്റ്, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഐ.എഫ്.ഡി.സി ഫൗണ്ടേഷന്‍ എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന പദ്ധതികള്‍ക്ക് സഹായം നല്‍കാമെന്നും വിവിധ വകുപ്പുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനു പിന്തുണ നല്‍കാമെന്നും അറിയിച്ചു.
സര്‍ക്കാര്‍തലത്തില്‍ നേതൃപരമായി കൈക്കൊള്ളുന്ന നടപടികളും റീബില്‍ഡ് കേരള പദ്ധതി വഴി നടത്താനുദ്ദേശിക്കുന്ന വികസന ഇടപെടലുകളും സംബന്ധിച്ചാണ് മുഖ്യമന്ത്രി എന്ന നിലയില്‍ സംസാരിച്ചത്.
ദീര്‍ഘകാല വികസന പദ്ധതിയായ 'റീബില്‍ഡ് കേരള' വഴി അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളും നൂതനമായ സമീപനവും ഉള്‍ച്ചേര്‍ന്ന വികസന കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  18 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  40 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago