സ്കൂള്‍ കെട്ടിട നിര്‍മാണത്തിലെ അപാകത; നാട്ടുകാര്‍ ജോലി തടഞ്ഞു
പന്തല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലെ കൊളപ്പള്ളിയില്‍ നടക്കുന്ന സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ ജോലിയില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പ്രവൃത്തി തടഞ്ഞു.
കൊളപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മതിയായ കെട്ടിട സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് പി.ടി.എ കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നബാട് പദ്ധതി മൂലം ഒരു കോടി എഴുപത്തി ആറ് ലക്ഷം മുതല്‍ മുടക്കില്‍ പുതിയ കെട്ടിടം പണിയാന്‍ അനുമതിയായി.
സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍കൂര കോണ്‍ക്രീറ്റ് ചെയ്യുന്നതില്‍ അപാകതയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതോടെ നടന്നുവരുന്ന ജോലി പി.ടി.എ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
ആരോപണം ഉന്നയിക്കയ്ക്കപ്പെട്ട സ്കൂള്‍ കെട്ടിടം ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് നിര്‍മാണത്തിലെ അപാകത പരിഹരിച്ച് പണി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."