ഭീകരാക്രമണങ്ങള്‍ക്കെതിരേ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ലോകവ്യാപകമായി വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതരേ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു.
സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വടക്കന്‍ ഫ്രാന്‍സില്‍ ഷാഖ് ഹാമല്‍ എന്ന വൈദികനെ കഴുത്തറുത്ത് കൊലചെയ്ത സംഭവം വേദനാജനകമാണ്. ഇത്തരം കൊടും ക്രൂരതകള്‍ക്കെതിരേ ജാതിമതവ്യത്യാസമില്ലാതെ പൊതുസമൂഹം ഉണര്‍ന്നു പ്രതികരിക്കണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഐ.എസ് ഭീകരരുടെ കൊടും ക്രൂരതയ്‌ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് വി.വി.അഗസ്റ്റിന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ട്രഷറര്‍ ജോസുകുട്ടി മാടപ്പിള്ളി, ഡയറക്ടര്‍മാരായ ഫാ. ജിയോ കടവി, ഫാ. ജോണ്‍ കവളക്കാട്ട്, അഡ്വ. ടോണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."