ഇ.ഡിക്ക് മുന്നേ ക്രൈംബ്രാഞ്ച്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യാനുള്ള കോടതി വിധിയുമായി ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തും മുന്‍പേ ക്രൈംബ്രാഞ്ച് ശബ്ദരേഖ ചോര്‍ച്ചയില്‍ സ്വപ്നയില് നിന്ന് മൊഴിയെടുത്തു.
ജയില്‍ ഉദ്യോഗസ്ഥരെ കൂടാതെ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഇ.ഡിയെ കോടതി അനുവദിച്ചതോടെ തലസ്ഥാനത്ത് തമ്പടിച്ചിരുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ തൊട്ടുപിന്നാലെ ജയിലിലെത്തി. മൂന്നു ദിവസം ചോദ്യം ചെയ്യാനാണ് കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ.ഡിക്ക് അനുമതി നല്‍കിയത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ചോദ്യം ചെയ്യാം.
ഇന്നലെ രാവിലെയാണ് ശബ്ദരേഖ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്തത്. കസ്റ്റംസിനോട് സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചാവും ഇ.ഡി അന്വേഷിക്കുക. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നതില്‍ വിമര്‍ശനം നേരിട്ടതിനാലാണ് ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ചോരാതിരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താന്‍ ഇ.ഡി ആവശ്യപ്പെട്ടത്. പ്രതിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കരുതെന്ന് കോടതി നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് പ്രേരിപ്പിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ വിശദാംശങ്ങളും ഇ.ഡി തേടും.
അതേസമയം, സംസ്ഥാനത്ത് ഉന്നത പദവിയിലുള്ള നേതാവ് പണമടങ്ങിയ ബാഗ് ഔദ്യോഗികവസതിയില്‍ വച്ച് സ്വപ്നയ്ക്ക് കൈമാറിയെന്ന വിവരത്തെത്തുടര്‍ന്നാണ് അടിയന്തരമായി ചോദ്യം ചെയ്യാനുള്ള ഇ.ഡി നീക്കമെന്നറിയുന്നു. ഡോളര്‍ കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണ് ഈ മൊഴി ലഭിച്ചതെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."