HOME
DETAILS

സി.പി.എം പി.ബി യോഗം തുടങ്ങി; വി.എസിന്റെ കത്ത് ഇന്നു ചര്‍ച്ച ചെയ്യും

  
backup
July 30 2016 | 18:07 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf


ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് ഗീതാ ഗോപിനാഥിനെ പുറത്താക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് യോഗം ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കും. ഇതിന്റെ ഭാഗമായി കത്തിന്റെ പകര്‍പ്പ് എല്ലാ പി.ബി അംഗങ്ങള്‍ക്കും വിതരണം ചെയ്തു.

ഇന്നലെ രാവിലെ തുടങ്ങിയ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും തുടരും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ കാവലാളായി തുടരുമെന്ന് വ്യക്തമാക്കിയിരുന്ന വി.എസിന്റെ ശക്തമായ ഇടപെടലായാണ് കത്തിനെ കാണുന്നത്. നവ ലിബറല്‍ ആശയങ്ങള്‍ പിന്തുടരുന്ന ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നത് ഇടതുസര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്ന് ചൂണ്ടികാണിക്കുന്ന കത്തില്‍, ഇത്തരം പിന്തിരിപ്പന്‍ തീരുമാനത്തിനെതിരേ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന ആവശ്യമാണ് വി.എസ് ഉന്നയിക്കുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്ത്് പി.ബിയില്‍ വിതരണം ചെയ്തതോടെ ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ച നടക്കുമെന്നുറപ്പായി. സംസ്ഥാനത്തുനിന്നുള്ള മൂന്നു പി.ബി അംഗങ്ങളില്‍ പിണറായിയും കോടിയേരിയും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഗീതയുടെ നിയമനത്തെ കുറിച്ചുള്ള ചോദ്യത്തിന്, അതു പുനപ്പരിശോധിക്കേണ്ടതില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു പി.ബി അംഗമായ എം.എ ബേബിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തെതുടര്‍ന്ന് പിണറായിയുമായി ഇടഞ്ഞ എം.എ ബേബിയെ കേരളാ നേതൃത്വം ഇടപെട്ടാണ് ഡല്‍ഹിയിലേക്കു മാറ്റിയത്.

അതേസമയം പി.ബിയില്‍ ഇക്കാര്യം ചര്‍ച്ചയാകുമ്പോള്‍ ബംഗാള്‍ ഘടകത്തിന്റെ നിലപാടും നിര്‍ണായകമാകും. സി.പി.എം വിഭാഗീയതയില്‍ എന്നും വി.എസിനൊപ്പമാണ് ബംഗാള്‍ ഘടകം നില്‍ക്കാറുള്ളത്. കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തില്‍ കേരളഘടകം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടും വി.എസ് ബംഗാള്‍ ഘടകത്തെയാണ് തുണച്ചത്. വി.എസിനൊപ്പം നില്‍ക്കുന്ന ജനറല്‍ സെക്രട്ടറിയുമായും ബഗാള്‍ ഘടകത്തിന് നല്ല ബന്ധമാണുള്ളത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലുള്ള വിവാദങ്ങളിലും ഗീതയുടെ നിയമനത്തിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. അതിനാല്‍ ഗീതയുടെ നിയമനം ചര്‍ച്ചയ്ക്ക് വരുമ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും നിര്‍ണായകമാണ്.
അതേസമയം പി.ബി തീരുമാനിച്ചാലും സാമ്പത്തിക ഉപദേഷ്ടാവിനെ മാറ്റാന്‍ പിണറായി തയാറാകണമെന്നില്ല.

സംസ്ഥാന ഘടകത്തിന്റെ ഉറച്ച പിന്തുണ ഈ സാഹചര്യത്തില്‍ പിണറായിക്കുണ്ട്. കോണ്‍ഗ്രസ് ബന്ധത്തില്‍ തെറ്റുതിരുത്തണമെന്ന പി.ബിയുടെ നിരന്തമായ നിര്‍ദേശം ബംഗാള്‍ ഘടകം അനുസരിച്ചിട്ടില്ലെന്നതു പിണറായിക്കു മുന്നില്‍ മാതൃകയായുണ്ട്. അതുകൊണ്ടു തന്നെ അനുരജ്ഞന നീക്കമാവും പി.ബി സ്വീകരിക്കുക.

വി.എസിന് കാബിനറ്റ് റാങ്കോടെ പദവി നല്‍കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശവും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാരും കേരളാ ഘടകവും തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണെന്ന് വി.എസിനും കേന്ദ്ര നേതൃത്വത്തിനും പരാതിയുണ്ട്. ഇക്കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു, എം.സി റോഡിൽ ഗതാഗതകുരുക്ക് 

Kerala
  •  3 months ago
No Image

അർജുനായി തിരച്ചിൽ ഇന്നും തുടരും; നാവികസേന ഇന്നെത്തും, കണ്ടെത്തിയ അസ്ഥി ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും

Kerala
  •  3 months ago
No Image

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago
No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago