വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച
കിങ്സ്റ്റന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ആദ്യ സെഷനില്‍ 18 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നിന് 60 എന്ന നിലയിലാണ് വെസ്റ്റിന്‍ഡീസ്. ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ്(43*) മര്‍ലോണ്‍ സാമുവല്‍സ്(7) എന്നിവരാണ്. ക്രീസില്‍. മൂന്നിന് ഏഴു റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഇരുവരും ചേര്‍ന്ന് തല്‍ക്കാലത്തേക്ക് രക്ഷപ്പെടുത്തുകയായിരുന്നു.
ബാറ്റങിനെയും ബൗളിങിനെയും ഒരേ പോലെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ വിന്‍ഡീസിന് സാധിച്ചില്ല. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്(1) ഇഷാന്ത് ശര്‍മയുടെ പന്തില്‍ പുറത്തായി. ഇഷാന്തിന്റെ വേഗമേറിയ പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട ബ്രാത്ത്‌വൈറ്റ് പൂജാരയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഡാരന്‍ ബ്രാവോ(0) കൂടി പുറത്തായതോടെ വിന്‍ഡീസ് പരുങ്ങലിലായി. ഫോം കണ്ടെത്താന്‍ പാടു പെടുന്ന ബ്രാവോയെ ഇഷാന്ത് കോഹ്‌ലിയുടെ കൈകളിലെത്തിക്കുയായിരുന്നു.
അധികം വൈകാതെ തന്നെ മറ്റൊരു ഓപണര്‍ രാജേന്ദ്ര ചന്ദ്രിക(5) പുറത്തായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. എന്നാല്‍ പിടിച്ചു നിന്ന ബ്ലാക്‌വുഡ്-സാമുവല്‍സ് സഖ്യം കൂട്ടതകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം ആദ്യ ടെസ്റ്റില്‍ ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത് മുരളി വിജയിക്ക് പകരം ലോകേഷ് രാഹുല്‍ ടീമിലിടം പിടിച്ചു. പരുക്കിനെ തുടര്‍ന്നാണ് വിജയ് പുറത്തിരുന്നത്. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ഓള്‍ റൗണ്ടറായി സ്റ്റ്യുവര്‍ട്ട് ബിന്നി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലിടം കണ്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."