കറപ്പത്തോട്ട ഭൂമി ഇടപാട്: കാന്തപുരത്തെ ചോദ്യംചെയ്യും
തലശ്ശേരി: അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ കൃത്യവിലോപത്തില്‍ പ്രധാന എതിര്‍കക്ഷിയായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ വിജിലന്‍സ് മുമ്പാകെ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ നടപടി തുടങ്ങി. ഇതിനായി വിജിലന്‍സ് നോട്ടിസയക്കും.
കാന്തപുരത്തിനെതിരേ ത്വരിതാന്വേണത്തിനു കഴിഞ്ഞ ഏഴിനു തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കാന്തപുരത്തെ പ്രതി ചേര്‍ക്കാത്തതിനെതിരേ പരാതിക്കാരനായ ഇരിട്ടി പെരിങ്കരി സ്വദേശി എ.കെ ഷാജി നല്‍കിയ തടസഹരജി പരിഗണിച്ചായിരുന്നു കോടതി ഇടപെട്ട് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്.
തലശ്ശേരി വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജി വി ജയറാമായിരുന്നു ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തെ അന്വേഷണം നടത്തി കാന്തപുരത്തെ ഒഴിവാക്കി പ്രഥമവിവര റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചിരുന്നു. ഹരജിയിലെ മുഖ്യ എതിര്‍കക്ഷിയെ വിചാരണയോ ചോദ്യംചെയ്യലോ നടത്താതെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."