ആത്മ മുഖേന ജില്ലയില്‍ നടപ്പാക്കിയത് 105.16 ലക്ഷം രൂപയുടെ പദ്ധതികള്‍
കൊച്ചി: ജില്ലയില്‍ ആത്മ പ്ലസ് പദ്ധതി പ്രകാരം സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത് 105.16 ലക്ഷം രൂപയുടെ പദ്ധതികള്‍. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകളെ എകോപിപ്പിച്ചു കര്‍ഷകര്‍ക്കിടയില്‍ നൂതന സാങ്കേതിക വിദ്യകള്‍ നടപ്പാക്കി കാര്‍ഷിക വരുമാന വര്‍ധനവ് ഉറപ്പുവരുത്തുന്നവയാണ് അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി ആത്മ പദ്ധതികള്‍.
ചൂര്‍ണിക്കര പഞ്ചായത്തില്‍ 15 വര്‍ഷമായി മലിനീകരിക്കപ്പെട്ട് തരിശായി കിടന്നിരുന്ന ചവര്‍പാടം പാടശേഖരത്തിലെ 15 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുകയും ഹെക്ടറിന് ഒമ്പത് ടണ്‍ വിളവ് ലഭിക്കുകയും ചെയ്തത് കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളിലൊന്നാണ്. വിളവെടുത്ത നെല്ല് അരിയാക്കി ലേബല്‍ ചെയ്ത് പാക്ക് ചെയ്ത് ഭചൂര്‍ണിക്കര കുത്തരി' എന്ന പേരില്‍ വില്‍പ്പന നടത്തുകയുണ്ടായി.
ഫാം സ്‌കൂളുകള്‍, പ്രദര്‍ശനത്തോട്ടങ്ങള്‍, ഫാര്‍മേഴ്‌സ് ഫീല്‍ഡ് സ്‌കൂള്‍, സംയോജിത കൃഷിത്തോട്ടം, കര്‍ഷക കണ്ടുപിടുത്തങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ ആത്മ പ്ലസിലുള്‍പ്പെടുത്തി നടപ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."