വിജ്ഞാനത്തിന്റെ പ്രാധാന്യം തിരിച്ചറിയണം: ഹൈദരലി തങ്ങള്‍
കണ്ണൂര്‍: വിജ്ഞാനത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികള്‍ തിരിച്ചറിയണമെന്നു മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വിജ്ഞാനത്തിനാണു സര്‍വശക്തന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാചകരെല്ലാം മനുഷ്യരോടു പറഞ്ഞത് അറിവുനേടാനാണ്. മനുഷ്യരെ സംസ്‌കാര സമ്പന്നരാക്കുന്നതു സ്വഭാവ വിശേഷണമാണ്. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേ എപ്പോഴും അണിനിരന്ന പാരമ്പര്യമാണു മുസ്‌ലിംലീഗിനുള്ളതെന്നും അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരേ ശക്തമായ പോരാട്ടം വേണമെന്നും തങ്ങള്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എമാരായ കെ.എം ഷാജി, പാറക്കല്‍ അബ്ദുല്ല സംസാരിച്ചു.
തീവ്രവാദത്തിനു കേരളമില്ലെന്നതിന്റെ ഗ്യാരണ്ടി ലീഗ്: കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: കൊച്ചുകേരളം തീവ്രവാദത്തിലേക്കു പോകില്ലെന്നതിന്റെ ഗ്യാരണ്ടിയാണു മുസ് ലിംലീഗെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
കൂടുതല്‍ വിദ്യാഭ്യാസമുള്ളവരാണു ഇപ്പോള്‍ തീവ്രവാദത്തിലേക്കു പോകുന്നത്. അത്തരക്കാര്‍ മതത്തെക്കുറിച്ച് പഠിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയ്ക്കു വകവച്ചുകൊടുക്കില്ല.കലുഷിതമായ ലോകത്ത് പുതിയ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ഥി സമൂഹം തയാറാവണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."