യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം: പ്രതിപക്ഷനേതാവ് ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ അക്രമ സംഭവങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെക്കണ്ട് ബോധ്യപ്പെടുത്തി. കോളജിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട നടപടികള്‍ സര്‍വകലാശാലാ ചാന്‍സലര്‍ എന്ന നിലയിലും പി.എസ്.സിയുടെ അപ്പോയിന്റിങ് അതോരിറ്റി എന്ന നിലയിലും കൈക്കൊള്ളണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു.
യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ അതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടപടി എടുക്കുക, കേരള സര്‍വകലാശാലയിലെ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ നടപടി സ്വീകരിക്കുക, മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ തസ്തികയില്‍ സ്ഥിരം പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുക, ഒഴിഞ്ഞു കിടക്കുന്ന കോളജിയേറ്റ് ഡയരക്ടര്‍ തസ്തികയില്‍ നിയമനം നടത്താന്‍ നടപടി എടുക്കുക, കോളജില്‍ കൊലപാതകശ്രമം നടത്തിയ എസ്.എഫ്.ഐക്കാര്‍ക്കെതിരായ കേസന്വേഷണം കുറ്റമറ്റതാക്കുക, പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക എന്നീ കാര്യങ്ങളാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."