HOME
DETAILS
MAL
1.08 കോടി പ്രതിരോധ മന്ത്രാലയത്തിന് സംഭാവന ചെയ്ത് റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്
backup
July 16 2019 | 19:07 PM
ന്യൂഡല്‍ഹി: രാഷ്ട്ര സേവനത്തിനു ശേഷം സര്‍വിസില്‍നിന്ന് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന് പ്രതിരോധ മന്ത്രാലയത്തിന് 1.08 കോടി രൂപ സംഭാവന ചെയ്തു. ഇന്നലെ ഇതിന്റെ ചെക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് കൈമാറി.
സൈനിക സേവനത്തില്‍നിന്ന് വിരമിച്ച സി.ബി.ആര് പ്രസാദ് ഇപ്പോള്‍ കോഴിവളര്‍ത്തല്‍ കേന്ദ്രം നടത്തുകയാണ്. വിരമിച്ചെങ്കിലും പ്രതിരോധ മന്ത്രാലയത്തിന് തന്റേതായ സംഭാവന നല്‍കണമെന്ന ആഗ്രഹവുമായിട്ടായിരുന്നു അദ്ദേഹം മുന്നോട്ടു നീങ്ങിയത്. തനിക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിരമിച്ചശേഷം തനിക്ക് രാഷ്ട്രത്തിന് എന്ത് ചെയ്യാനാകുമെന്ന് ആലോചിച്ചാണ് വരുമാനത്തില്‍ ഒരു വിഹിതം എടുത്തുവച്ച് 1.08 കോടി രൂപ പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയതെന്ന് പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."