'സ്റ്റുഡന്‍സ് സോളാര്‍ അംബാസിഡേഴ്‌സ് ' ശില്‍പ്പശാലയ്ക്ക് ജില്ലയില്‍നിന്ന് മൂന്നുപേര്‍
ഉദുമ: പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങുന്ന മൂവര്‍ സംഘം മുംബൈ ഐ.ഐ.ടിയില്‍ നടക്കുന്ന ദേശീയ ശില്‍പശാലയില്‍ ജില്ലയെ പ്രതിനിധീകരിക്കും. കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി സൂര്യ എസ്. സുനില്‍, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറിയിലെ മേഘാ സുരേഷ്, ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ കെ. അര്‍ജുന്‍ എന്നിവരാണ് ജില്ലയുടെ പ്രതിനിധികളായി മുംബൈയിലേക്ക് യാത്ര തിരിച്ചവര്‍.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മുംബൈയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് 'സ്റ്റുഡന്‍സ് സോളാര്‍ അംബാസിഡേഴ്‌സ് 'ശില്‍പശാല സംഘടിപ്പിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തുനിന്ന് ആകെ 50 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ കാസര്‍കോടിന് മൂന്ന് പ്രതിനിധികളുണ്ട്. കണക്ക്, രസതന്ത്രം, ഊര്‍ജതന്ത്രം എന്നീ വിഷയങ്ങളില്‍ നൂറില്‍ നൂറും, പാഠ്യേതര വിഷയങ്ങളിലെ മികവും ആണ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം.
ഹോസ്ദുര്‍ഗ് കോടതിയില്‍ പ്രാക്ടീസു ചെയ്യുന്ന എസ്.പി സുനില്‍ കുമാറിന്റെയും ജില്ലാ സ്പത്രിയിലെ സ്റ്റാഫ് നഴ്‌സ് പി.വി പുഷ്പലതയുടെയും മകളാണ് സൂര്യ. നേരെത്തെ അന്താരാഷ്ട്ര പയര്‍ വര്‍ഷത്തോടനുബന്ധിച്ച നടന്ന ദേശീയ സെമിനാറില്‍ സംസ്ഥാനത്തിന്റെ ഏക പ്രതിനിധിയായും പങ്കെടുത്ത് സമ്മാനം നേടിയിരുന്നു സൂര്യ. പെരിയ കെ.എസ്.ഇ.ബിയിലെ സീനിയര്‍ സൂപ്രണ്ട് കെ.വി സുരേഷിന്റെയും തൈക്കടപ്പുറം കൊട്രച്ചാലിലെ പ്രേമ മാടായിയുടെയും മകളാണ് മേഘ.
കാഞ്ഞങ്ങാട് ഗവ. ഫിഷറീസ് സ്‌കൂളിലെ അധ്യാപകന്‍ കെ. രമേശിന്റെയും ചായ്യോത്ത് സ്‌കൂളിലെ അധ്യാപിക കെ. റീത്തയുടെയും മകനാണ് അര്‍ജുന്‍. തളങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക എ.വി ജീജിക്കാണ് ജില്ലയുടെ പ്രതിനിധികളെ ശില്‍പശാലയില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."