ചെങ്കള പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍നിന്ന് സി.പി.എം അംഗങ്ങള്‍ ഇറങ്ങിപോയി
ചെങ്കള: ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധിക്കാരപരമായി പെരുമാറുന്നുവെന്നാരോപിച്ച് ചെങ്കള പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍നിന്ന് സി.പി.എം അംഗങ്ങള്‍ ഇറങ്ങിപോയി. വാര്‍ഡ് മെംബര്‍മാരെ നോക്കുകുത്തിയാക്കി വികസന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് അഞ്ച് സി.പി.എം അംഗങ്ങള്‍ ഇറങ്ങിപോയത്.
ആറാം വാര്‍ഡില്‍ നിര്‍മിച്ച പൈക്ക- ഗിരി റോഡ് കഴിഞ്ഞ ദിവസം വാര്‍ഡ് മെംബറായ സിന്ധു പൈക്കയെ അറിയിക്കാതെ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തിരുന്നു. ഈ വിഷയം ഭരണസമിതിയോഗം ആരംഭിച്ചയുടന്‍ പ്രതിപക്ഷ മെംബര്‍മാര്‍ ഉന്നിയച്ചപ്പോള്‍ സംസാരിക്കാനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപോക്ക്. സിന്ധു പൈക്ക, അബ്ദുല്ലക്കുഞ്ഞി, ജയശ്രീ, ടി. ഓമന, കെ. ശശികല എന്നീ അംഗങ്ങളാണ് ബോര്‍ഡ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്.
പ്രസിഡന്റിന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി അതിശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ സി.പി.എം ചെങ്കള പഞ്ചായത്ത്തല യോഗം തീരുമാനിച്ചു. സെക്രട്ടറി ടി.എം.എ കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്ധു പൈക്ക അധ്യക്ഷയായി. അബ്ദുല്ലക്കുഞ്ഞി, ജയശ്രീ, ശശികല, ടി. ഓമന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."