HOME
DETAILS
MAL
പുകയില ഉല്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടിയതിന് അയല്‍ക്കാരെ അക്രമിച്ചു
backup
October 02 2018 | 01:10 AM
കാഞ്ഞങ്ങാട്: നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടിയത് പൊലിസിന് ഒറ്റുകൊടുത്തതുകൊണ്ടാണെന്നാരോപിച്ച് ഗൃഹനാഥനെയും കുടുംബത്തേയും അക്രമിച്ച വ്യാപാരിക്കും മകനും എതിരേ പൊലിസ് കേസെടുത്തു.
കൂളിയങ്കാലിലെ പി.വി മുഹമ്മദ്കുഞ്ഞിയെയും മകളെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കൂളിയങ്കാലില്‍ കട നടത്തുന്ന സി.എച്ച് ഇബ്രാഹിം (60), മകന് ജാബിര്‍ (25) എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
ഇബ്രാഹിമിന്റെ കടയില്‍നിന്ന് തലേ ദിവസം നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടിയിരുന്നു. ഇത് അയല്‍ക്കാരനും ബന്ധുവുമായ മുഹമ്മദ്കുഞ്ഞിയും വീട്ടുകാരും ചേര്‍ന്ന് ഒറ്റുകൊടുത്തതുകൊണ്ടാണെന്ന് ആരോപിച്ചാണ് ഇബ്രാഹിമും ജാബിറും വീടുകയറി അക്രമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."