HOME
DETAILS

പൊലിസ് നോക്കുകുത്തിയാവുന്നു;സ്വകാര്യ ബസുകളുടെ സര്‍വിസ് തോന്നിയ പോലെ

  
backup
May 26 2017 | 23:05 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b5%81

 

ഏറ്റുമാനൂര്‍: എം.സി.റോഡ് നവീകരണത്തോടെ ഏറ്റുമാനൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് അഴിയുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് കയറിയിറങ്ങുന്ന ബസുകള്‍ ഗതാഗത ക്രമീകരണങ്ങള്‍ അവഗണിച്ച് തോന്നുംപടി ഓടുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. പൊലിസും ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്ന ഹോംഗാര്‍ഡുകളും ഇതിനിടെ നോക്കുകുത്തികളായി മാറുകയാണ്.
സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് കയറിയിറങ്ങാന്‍ പ്രത്യേകം വഴികള്‍ ഉണ്ടായിട്ടും അതെല്ലാം ലംഘിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനുള്ളിലൂടെയുള്ള സ്വകാര്യ ബസുകളുടെ മരണപാച്ചില്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി മാറി. പ്രത്യേകിച്ചും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസ് കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക്.
അതിരമ്പുഴ, നീണ്ടൂര്‍, കോട്ടയം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ സെന്‍ട്രല്‍ ജങ്ഷനിലെത്തി തിരിയേണ്ടതിനു പകരം മുന്നും പിന്നും നോക്കാതെ നേരെ ചിറക്കുളം റോഡിലേക്ക് കയറുന്നത് ഏറെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി മീഡിയനുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത് അവസാനിച്ചു.
പക്ഷെ ബസ് സ്റ്റാന്റില്‍ നിന്നും എം.സി റോഡിലേക്കിറങ്ങുന്ന വഴിയിലൂടെ ബസുകള്‍ കയറി തുടങ്ങിയത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കൂടുതല്‍ ഗതാഗതക്കുരുക്കിനും ഇടയായി മാറി. ഇവിടെ ഗതാഗതനിയന്ത്രണത്തിന് നില്‍ക്കുന്ന ഉദ്യോഗസ്ഥന്റെ കണ്‍മുന്നിലൂടെയാണ് വേഗത ഒട്ടും കുറയ്ക്കാതെ വണ്‍വേ തെറ്റിച്ചുള്ള ബസുകളുടെ മരണപാച്ചില്‍.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഇങ്ങനെ കയറിയ ഒരു ബസും സ്റ്റാന്‍രില്‍ നിന്നിറങ്ങി വന്ന മറ്റൊരു ബസും ഏറെ നേരം കുരുങ്ങി കിടന്നു.
ഗതാഗതക്കുരുക്കിനും ഇത് കാരണമായി. ബസുകള്‍ കുരുങ്ങികിടന്ന വിവരമറിഞ്ഞ എസ്.ഐയുടെ പ്രതികരണം ഹോം ഗാര്‍ഡുകളെ കൊണ്ട് ഗതാഗതനിയന്ത്രണം നടത്തികൊണ്ടുപോകാനാവുന്നില്ല എന്നായിരുന്നു. ആവശ്യത്തിന് പൊലിസുകാര്‍ സ്റ്റേഷനില്ലാത്തതിനാല്‍ ഇവരെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയും സംജാതമാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago