അന്നമനട വെണ്ണൂപ്പാടം ദുരിതാശ്വാസ ക്യാംപില്‍ സംഘര്‍ഷം
മാള: അന്നമനട വെണ്ണൂപ്പാടം ദുരിതാശ്വാസ ക്യാംപില്‍ സംഘര്‍ഷം.
അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസിന്റെ നേതൃത്വത്തില്‍ ദുരിതബാധിതരുമായി ചര്‍ച്ച നടത്തി. ഈ മാസം ആറിനുള്ളില്‍ വീടില്ലാത്തവര്‍ക്ക് വീട് സംഘടിപ്പിച്ച് നല്‍കും. ദുരിതബാധിതരായ എല്ലാവര്‍ക്കും ഒരുപോലെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനും തീരുമാനിച്ചു. അന്നമനട പഞ്ചായത്തിലെ 42 വീട്ടുകാരാണ് വെണ്ണൂപ്പാടം കമ്മ്യൂനിറ്റി ഹാളില്‍ കഴിയുന്നത്. ഇവിടെയെത്തുന്ന ദുരിതാശ്വാസവസ്തുക്കളുടെ വിതരണത്തെ ചൊല്ലിയാണ് ക്യാംപ് അംഗങ്ങള്‍ ചേരിതിരിഞ്ഞത്. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ എണ്ണം 42 ഉണ്ട്. പാടെ തകര്‍ന്നവ പത്തില്‍ താഴെയാണ്. മറ്റുള്ളവയില്‍ ചിലതില്‍ തകര്‍ച്ചാഭീഷണി നേരിടുന്നുണ്ട്. ഇവയില്‍ പലതിലും പക്ഷെ കഴിയാനാവുമെന്നും അഭിപ്രായമുണ്ട്. ക്യാംപില്‍ കഴിയുക വഴി ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
അതേ സമയം വൈകുന്നേരങ്ങളിലെ ലഹരി ഉപയോഗമാണ് കലഹത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവിടെ പൊലിസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ല. പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന നൂറുകണക്കിന് വീടുകള്‍ ഉണ്ടെന്നും അവര്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി ഇരുവിഭാഗവുമായി കയ്യാങ്കളി ഉണ്ടായി. ഇതേ തുടര്‍ന്നെത്തിയ പൊലിസ് മുന്നറിയിപ്പ് നല്‍കി മടങ്ങിയതായി ഇവര്‍ പറയുന്നു. പൊലിസിനെ ഡ്യൂട്ടിക്കിടാത്ത നിലപാടില്‍ ആക്ഷേപമുണ്ട്. നേരത്തേ സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പ്രളയ ദുരിതരെ നേരില്‍ കണ്ട് സമാശ്വസിപ്പിക്കാന്‍ ഇവിടെ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."