കഅ്ബയുടെ ചാരത്ത് കണ്ണീരോടെ ജുനൈദിന്റെ ഉപ്പയും ഉമ്മയും, മലയാളികളെ മറക്കാനാവില്ലെന്ന് ജലാലുദ്ദീന്‍
ജിദ്ദ: പശുവിറച്ചിയുടെ പേരില്‍ ഹിന്ദുത്വ ഭീകരര്‍ തല്ലിക്കൊലക്കിരയാക്കിയ മകനു വേണ്ടി കഅ്ബയുടെ ചാരത്തണഞ്ഞപ്പോള്‍ കണ്ണീരുമായി അവര്‍ പ്രാര്‍ത്ഥിച്ചത് മകനു ജുനൈദിനു വേണ്ടി. ഹരിയാന വല്ലഭ്ഗഢിലെ ജുനൈദിന്റെ മാതാപിതാക്കള്‍ സൈറയും ജലാലുദ്ദീനും ഇത്തവണ ഹജ്ജിന എത്തിയിരിക്കുകയാണ്. വിശുദ്ധ ഹജ്ജ് നിര്‍വഹിക്കണം, മകന് നീതി കിട്ടാനായി പ്രാര്‍ഥിക്കണം, പുണ്യ റസൂലിനോട് സലാം പറയണം ഈ മൂന്ന് ആഗ്രഹങ്ങളാണ് തങ്ങള്‍ക്കുള്ളതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
2017ലെ െപെരുന്നാള്‍ വേളയിലായിരുന്നു രാജ്യം നടുങ്ങിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ബീഫ് കൈയില്‍ വച്ചു എന്നാരോപിച്ചായിരുന്നു പതിനഞ്ചുകാരനായ ജുനൈദിനെ ഒടുന്ന ട്രെയിനില്‍ വച്ചു ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തിയത്.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് ഇരുവരും തീര്‍ഥാടനത്തിനെത്തിയത്. ഈ മാസം ഏഴിന് മദീനയില്‍ ഇറങ്ങിയ ഇവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രിയാണ് മക്കയിലെത്തിയത്. അന്നു തന്നെ ആദ്യ ഉംറ ജുനൈദ് മോന്റെ പേരിലാണെന്ന് നിറകണ്ണുകളോടെ അവര്‍ പറഞ്ഞു. മക്കയില്‍ വന്നിറങ്ങിയ ഇവരെ മലയാളി വളന്റിയര്‍മാരായിരുന്നു സ്വീകരിക്കാനെത്തിയത്. ജീവിതമാര്‍ഗത്തിനായി ഉപയോഗിക്കുന്ന ടാക്‌സി കാര്‍ വാങ്ങിത്തന്നത് ഒരു മലയാളിയാണ്.
മകന്റെ പേരില്‍ മദ്രസ ഉണ്ടാക്കുന്നതും മലയാളികളാണ്. ആ സ്‌നേഹം അവര്‍ മക്കയിലെത്തിയ സമയത്തും അനുഭവിച്ചറിഞ്ഞു. സമ്മാനം നല്‍കിയാണ് മലയാളി വളന്റിയര്‍മാര്‍ അവരെ സ്വീകരിക്കാന്‍ എത്തിയത്. ഹറമിലും ബില്‍ഡിങ്ങിലും എപ്പോഴും സഹായത്തിനും മലയാളി വളന്റിയര്‍മാര്‍ കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."