വാഹനനികുതി നിമിഷങ്ങള്‍ക്കുള്ളില്‍ അടയ്ക്കാം
തൃശൂര്‍; വാഹനനികുതി ഓണ്‍ലൈന്‍ ആയി മിനുട്ടുകള്‍ക്കുളളില്‍ ഉടമയ്ക്കു തന്നെ അടയ്ക്കാമെന്ന നൂതന സംവിധാനം നിലവില്‍ വന്നു. വിശദവിവരങ്ങള്‍ക്ക് ംംം.സലൃമഹമാ്‌റ.ഴീ്.ശി ല്‍ ഹോം പേജില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഓഫ് വെഹിക്കിള്‍ ടാക്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈന്‍ ടാക്‌സ് അടയ്ക്കാനുളള നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ ടാക്‌സ് അടയ്ക്കാന്‍ രണ്ടാമത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക. ഇതിന്റെ പ്രിന്റ് ഔട്ട് ലഭിക്കുവാന്‍ മൂന്നാമത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക. ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും ടാക്‌സ് അടയ്ക്കാവുന്നതാണ്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ 0487-2360009 എന്ന നമ്പറില്‍ വിളിക്കുക. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും വൈകീട്ട് 5 നും ഇടയ്ക്ക് ഈ നമ്പറില്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ നേരിട്ട് വിളിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."