വെന്റിലേറ്ററുകള്‍ നിശ്ചലമായി; മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ദുരിതം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിതവിഭാഗം ഐ.സി.യുവിലുള്ള നാലു വെന്റിലേറ്ററുകളില്‍ മൂന്നെണ്ണം തകരാറിലായത് രോഗികള്‍ക്ക് ദുരിതമായി. ഒരു വെന്റിലേറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതാവസ്ഥയിലുള്ളവര്ക്ക് വെന്റിലേറ്റര്‍ സേവനം ആവശ്യമാണ്. ദിവസവും ആയിരക്കണക്കിനു പേര് ആശ്രയിക്കുന്ന മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ നിശ്ചലമാകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാഹനാപകടങ്ങളിലും മറ്റും തലക്ക് പരുക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ മരിക്കുന്നത് ഇവിടെ നിത്യസംഭവമാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മെഡിക്കല്‍ കോളജിന് നല്കുന്ന വാഗ്ദാനം ഫലത്തില്‍ കാണുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മെഡിക്കല്‍ കോളജ് ആശുപത്രി ആരംഭിച്ച സമയത്തുള്ള വെന്റിലേറ്റര്‍ സൗകര്യമാണ് ഇപ്പോഴും അത്യാഹിത വിഭാഗത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."