ദേശീയ വിദ്യാഭ്യാസനയം ആര്‍.എസ്.എസിന് അനുകൂലം: പ്രൊഫ. രാജീവ് ഗൗഡ
ന്യൂഡല്‍ഹി: രാജ്യത്തെ ആര്‍.എസ്.എസിന് അനുകൂലമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് എ.ഐ.സി.സി ഗവേഷണ വിഭാഗം തലവന്‍ രാജീവ് ഗൗഡ എം.പി പറഞ്ഞു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ എം.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‍മേലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെമിനാര്‍ മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ളതല്ല ദേശീയ വിദ്യാഭ്യാസ നയമെന്ന് സെമിനാറില്‍ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന ഇ. അഹ്മദിന്റെ പേരില്‍ എം.എസ്.എഫ് ദേശീയ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പ് വിതരണവും ഇന്നലെ ചടങ്ങില്‍ വച്ച് നടന്നു.
ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ഹയ്ജ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, നവാസ് ഗനി എന്നിവര്‍ ഫെല്ലോഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.
ഇഗ്‌നോ മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. ബഷീര്‍ അഹമദ് ഖാന്‍, ഹാരിസ് ബിന്‍ സമാന്‍ ഐ.പി.എസ്, മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, അഡ്വ. ഹാരിസ് ബീരാന്‍, എം.എസ്.എഫ് ദേശീയ നേതാക്കളായ എസ്.എച്ച് അര്‍ഷാദ്, ഇ. ഷമീര്‍, അഹമദ് സാജു, അഡ്വ. എന്‍.എ കരീം, സിറാജ്ജുദ്ദീന്‍ നദ്‌വി, അതീബ് ഖാന്‍ കെ.എം.സി.സി നേതാക്കളായ മുഹമ്മദ് ഹലീം, അഡ്വ. മര്‍സൂഖ് ബാഫഖി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."