ഇനി ലോക ഒരുക്കം
ക്വലാലംപുര്‍: 2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ രണ്ട@ാം ഘട്ട യോഗ്യത റൗ@ണ്ട് മത്സരങ്ങള്‍ക്കായുള്ള ഗ്രൂപ്പുകള്‍ ആയി. ഏഷ്യയിലെ ര@ണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങളുടെ നറുക്കെടുപ്പാണ് ഇന്നലെ മലേഷ്യയില്‍ പൂര്‍ത്തിയായത്. ഗ്രൂപ്പ് ഇ യില്‍ ഉള്‍പ്പെട്ട ഇന്ത്യക്ക് താരതമ്യേന ചെറിയ ഗ്രൂപ്പാണ് ലഭിച്ചത്. ഇന്ത്യക്ക് ഒപ്പം ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യക്ക് ആശ്വാസമാകും.
ഖത്തറും ഒമാനും ശക്തരായ ടീമാണെങ്കിലും ഈ ഗ്രൂപ്പില്‍ അത്ഭുതം കാണിക്കാന്‍ ആകുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 40 ടീമുകളാണ് ര@ണ്ടാംഘട്ട യോഗ്യതാ റൗ@ണ്ടില്‍ പങ്കെടുക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിട്ടുള്ളത്.
ഗ്രൂപ്പില്‍ ആദ്യ ര@ണ്ട് സ്ഥാനങ്ങളില്‍ എങ്കിലും എത്തിയാല്‍ മാത്രമേ യോഗ്യതാ റൗ@ണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് കടക്കാന്‍ സാധിക്കു. ലോകകപ്പ് യോഗ്യതക്ക് ഒപ്പം അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ പരിഗണിച്ചായിരിക്കും. ഇതിന് വേണ്ടിയാണ് ഖത്തറിനേയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സെപ്റ്റംബര്‍ ആദ്യ വാരത്തിലാകും ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുക. 12 ടീമുകളാണ് അടുത്ത റൗണ്ട@ിലേക്ക് യോഗ്യത നേടുക. എട്ടു ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്‌സ് അപ്പും യോഗ്യതാ റൗ@ണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുക.
റൗണ്ട് റോബില്‍ ഫോര്‍മാറ്റില്‍ ഗ്രൂപ്പിലെ എല്ലാ ടീമുകളും തമ്മില്‍ മത്സരിക്കും. ഫിഫ റാങ്കിങ്ങില്‍ 55 ാം സ്ഥാനത്തുള്ള ഖത്തര്‍, 86 ാം സ്ഥാനത്തുള്ള ഒമാന്‍, 149 ാം സ്ഥാനത്തുള്ള അഫ്ഗാനിസ്താന്‍, 183 ാം സ്ഥാനത്തുള്ള ബംഗ്ലാദേശ് എന്നീ ടീമുകളോട് ഇന്ത്യക്ക് മത്സരിക്കേണ്ടത്.
നിലവില്‍ 101 ാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താനാകുമെന്ന പ്രതീക്ഷയിലാണുള്ളത്. ജപ്പാന്‍ ഗ്രൂപ്പ് എഫിലും യു.എ.ഇ ഗ്രൂപ്പ് ജിയിലും ഉള്‍പ്പെട്ടപ്പോള്‍ ദക്ഷിണ കൊറിയ ഗ്രൂപ്പ് എച്ചിലാണ്. ആസ്‌ത്രേലിയ ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സഊദി അറേബ്യ ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടപ്പോള്‍ ചെന്നൈ ഗ്രൂപ്പ് എയിലും ഇറാനും ഇറാഖും ഗ്രൂപ്പ് സിയിലും എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."