സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടായില്ല: എ.കെ ബാലന്
കണ്ണൂര്‍: ബ്രൂവറിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നു മന്ത്രി എ.കെ ബാലന്.
മാറ്റം ഉണ്ടായിരുന്നുവെങ്കില്‍ അതുമന്ത്രിസഭാ യോഗത്തില്‍ വരണമായിരുന്നു. നായനാര്‍ മന്ത്രിസഭാ കാലത്തു തത്വത്തില്‍ അംഗീകരിച്ച തൃശൂരിലെ ബ്രൂവറിക്കു യു.ഡി.എഫ് സര്‍ക്കാരാണ് അനുമതി നല്‍കിയത്. രണ്ടു സര്‍ക്കാരും പാലിച്ചത് ഒരേ ചട്ടമായിരുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമര്‍ഥനാണ്. എന്താണു നിയമവിരുദ്ധമായി ഉള്ളതെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. ഏതെങ്കിലും രൂപത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം ഇതിലില്ല.
തത്വത്തില്‍ അംഗീകരിച്ചാല്‍ തന്നെ നിരവധി കടമ്പകള്‍ കടന്നേ ഡിസ്റ്റിലറിയോ ബ്രൂവറിയോ പ്രാവര്‍ത്തികമാകൂ എന്നും മന്ത്രി പറഞ്ഞു.
ഷൊര്‍ണൂര്‍ എം.എല്‍.എ സി.കെ ശശിക്കെതിരായുള്ള പരാതിയില്‍ നടപടിക്രമങ്ങള്‍ സുഗമമായി നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ അപ്പോള്‍ പാര്‍ട്ടിക്കു കൈമാറും. വൈകിപ്പോകുമെന്നു ധരിക്കേണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."