നാടിന്റെ പുനര്‍നിര്‍മാണത്തിന് സംഗീതനിശ; സ്വപ്‌നം ബാക്കിയാക്കി മാന്ത്രികന്‍ മറഞ്ഞു
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒരു സംഗീത നിശ എന്ന സ്വപ്നം ബാക്കിയാക്കിയാണ് വയലിന്‍ മാന്ത്രികന്‍ മറയുന്നത്. ഈ മാസം എഴിന് ബംഗളൂരുവികെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരു സംഗീതപരിപാടി ബാലഭാസ്‌കര്‍ നിശ്ചയിച്ചിരുന്നു.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തേയും കര്‍ണാടകയിലെ കുടകിനേയും സഹായിക്കുന്നതിനുള്ള ധനസമാഹരണമായിരുന്നു ലക്ഷ്യം. വിസ്മയം എന്നു പേരിട്ടിരുന്ന പരിപാടിയുടെ ബ്രോഷറില്‍ തന്നെ കേരളത്തിനേയും കുടകിനേയും സഹായിക്കാനുള്ള ഇവന്റ് എന്നായിരുന്നു. പരിപാടിക്കു നിരവധി സ്‌പോണ്‍സര്‍മാരേയും ലഭിച്ചിരുന്നു. എന്നാല്‍ മഹത്തായ ലക്ഷ്യം നിറവേറ്റാനാകാതെ നാടിന്റെ പ്രിയപ്പെട്ട കലാകാരന്‍ മടങ്ങി.
നേരത്തേ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ബാലഭാസ്‌കര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പ്രളയത്തില്‍ മുങ്ങിയ ജില്ലകളിലേക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കാന്‍ കവടിയാര്‍ ആസ്ഥാനമാക്കി ബാലഭാസ്‌കറും കൂട്ടുകാരും കലക്ഷന്‍ ക്യാംപുകള്‍ നടത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് ഓഗസ്റ്റ് 15 മുതലുള്ള ദിവസങ്ങള്‍ ബാലഭാസ്‌കര്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.
ബാലഭാസ്‌കറിന്റെ അഭ്യര്‍ഥന മാനിച്ച് നിരവധിപേരാണു കലക്ഷന്‍ ക്യാംപുകളില്‍ സാധനങ്ങള്‍ എത്തിച്ചത്. നിരവധി ലോഡ് സാധനങ്ങള്‍ ബാലഭാസ്‌കറും സംഘവും പ്രളയ മേഖലയിലേക്ക് അയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."