നാട് വൃത്തിയാക്കാന്‍ പൊലിസുകാരും
തിരുവനന്തപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള പൊലിസ് സര്‍വിസ് ഓഫിസേഴ്‌സ് അസോസിയേഷനും (കെ.പി.എസ്.ഒ.എ) കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷനും (കെ.പി.ഒ.എ) സംയുക്തമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശുചീകരണ യജ്ഞം നടത്തി. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്തു.
ഐ.ജി മനോജ് എബ്രഹാം, ജില്ലാ പൊലിസ് മേധാവി പി. പ്രകാശ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ ബാബു, കെ.പി.എസ്.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.ഇ ബൈജു, ആശുപത്രി സൂപ്രണ്ട് ഡോ. സരിത, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി.കെ പ്രിഥ്വിരാജ്, വൈസ് പ്രസിഡന്റ് ആര്‍. പ്രശാന്ത്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് ടി.എസ് ബൈജു സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെ.പി.എസ്.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം സാഹിര്‍ സ്വാഗതവും കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ആര്‍. അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി. 450 ലധികം പേര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയും പരിസരങ്ങളും പൊലിസ് സേനാംഗങ്ങള്‍ വൃത്തിയാക്കി. കേരള പൊലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന പൊലിസ് സേനാംഗങ്ങളാണ് ആശുപത്രിയും അനുബന്ധ കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിയാക്കുകയും കാട് വെട്ടിത്തെളിക്കുകയും ചെയ്തത്.
മന്ത്രി കെ.കെ ശൈലജയുടെ അഭ്യര്‍ഥന പ്രകാരമാണ് പൊലിസ് സേനാംഗങ്ങള്‍ സേവന പ്രവര്‍ത്തനത്തിനെത്തിയത്. സെപ്റ്റംബര്‍ 16ന് പഞ്ചകര്‍മ്മ ആശുപത്രി സന്ദര്‍ശിച്ച ശേഷം ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ആശുപത്രിയും പരിസരവും വൃത്തിയാക്കുന്നതിന് പൊലിസ് സേനാംഗങ്ങളുടെ സഹായം മന്ത്രി അഭ്യര്‍ഥിച്ചിരുന്നു. പൊലിസിന്റെ ഈ സേവനം രോഗികള്‍ക്കും ആശുപത്രി സന്ദര്‍ശകര്‍ക്കും ഗുണകരമായതായി മന്ത്രി ശൈലജ പറഞ്ഞു.
കമ്മിഷണര്‍ ഓഫ് പൊലിസ് പി. പ്രകാശ് ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. രഘുനാഥന്‍ നായര്‍, പഞ്ചകര്‍മ്മ ആശുപത്രി സൂപ്രണ്ട് ഡോ. പി.ബി നജ്മ, ആര്‍.എം.ഒ ഡോ. പി ഷീല, ഡോ. പ്രശാന്ത്, പൊലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ദീപു, സെക്രട്ടറി സെന്തില്‍ നേതൃത്വം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം കോമ്പൗണ്ടിലെ റോഡ് ടാറിങ് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."