വരുന്നു "മെയിഡ് ഇൻ സഊദി അറേബ്യ" പദ്ധതി; അടുത്ത വർഷം ആദ്യം ആരംഭിക്കും
റിയാദ്: ആഭ്യന്തര, അന്താരാഷ്‌ട്ര മാർക്കറ്റിൽ സഊദി ഉൽപ്പന്നങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി "മെയിഡ് ഇൻ സഊദി അറേബ്യ" പദ്ധതി വരുന്നു. അടുത്ത വർഷം ആദ്യത്തോടെ തന്നെ "മെയിഡ് ഇൻ സഊദി അറേബ്യ" പദ്ധതി ആരംഭിക്കുമെന്ന് സഊദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറയിഫ് അറിയിച്ചു. ബജറ്റ് 2021 ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സഊദി ഉൽപ്പന്നങ്ങളോട് സ്വദേശികളെയും വിദേശികളെയും ആകർഷിപ്പിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. സഊദി ഉൽപ്പന്നങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും വിശ്വസ്തത വർദ്ധിപ്പിക്കുന്നതിനും മറ്റുള്ളവയെ അപേക്ഷിച്ച് സഊദി ഉൽപ്പന്നത്തെ തിരഞ്ഞെടുക്കുന്നതിനും സഊദി ഉൽപ്പന്നങ്ങളെക്കുറിച്ച് ക്രിയാത്മകമായ മതിപ്പ് സൃഷ്ടിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ കയറ്റുമതി ജനപ്രിയമാണെന്നും ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലെയും ഉപഭോക്താക്കളിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനാൽ മന്ത്രാലയത്തിന്റെ അടിത്തറ ശക്തമാണ്. രാജ്യത്തിന് പുറത്തുള്ള ഉപഭോക്താക്കളെ സേവിക്കുന്നതിൽ സഊദി കമ്പനികളുടെ ഉയർന്ന നിലവാരം, മാന്യമായ വില, ഉൽപ്പന്നങ്ങളുടെ കാര്യക്ഷമത എന്നിവയ്ക്ക് നന്ദിയറിക്കുന്നതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."