സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ വീണ്ടും കെ.എസ്.യു പ്രതിഷേധം
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും ഭാരവാഹികളും നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
പന്ത്രണ്ടോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സമരപരിപാടികള്‍ നടന്നത്. മുദ്രാവാക്യം വിളികളുമായി സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
മന്ത്രിസഭായോഗം നടക്കുമ്പോള്‍ ബുധനാഴ്ച മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ഉപരോധിക്കാന്‍ കെ.എസ്.യു നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പൊലിസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. അതിനിടെയാണ് വീണ്ടും കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധവുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."