ഇന്ധനക്കടത്ത്: വിദേശക്കപ്പല്‍ ഇറാന് പിടിച്ചെടുത്തു
തെഹ്റാന്: നിയമ വിരുദ്ധമായി ഇന്ധനം കടത്തുകയായിരുന്ന വിദേശക്കപ്പല്‍ പിടിച്ചെടുത്തെന്ന് ഇറാന്. കപ്പലിലുണ്ടായിരുന്ന 12 തൊഴിലാളികളെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തെന്നും എന്നാല്‍ കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്ന് വ്യക്തമായിട്ടില്ലെന്നും ഇറാന് ദേശീയ ടി.വി അറിയിച്ചു.
ഹോര്‍മൂസ് കടലിടുക്കില്‍ നിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. പത്ത് ലക്ഷത്തോളം ലിറ്റര്‍ ഇന്ധനമാണ് കപ്പലിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
കപ്പലില്‍ നിന്ന് അപായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് രക്ഷിക്കുകയായിരുന്നെന്നും തുടര്‍ന്ന് ലറാക് ദ്വീപിലെത്തിയപ്പോഴാണ് ഇന്ധനം അനധികൃതമായി കടത്തുകയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാനമ പതാകയുള്ള കപ്പലാണ് ഇറാന് പിടിച്ചെടുത്തതെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച ഇറാന്റെ ജല അതിര്‍ത്തിയിലൂടെ റിയ എന്ന കപ്പല്‍ സഞ്ചരിച്ചെന്നും പിന്നീട് ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഇന്ധന ചരക്ക് കപ്പലുകളെ പിന്തുടരുന്ന സര്‍വിസായ ടാങ്കര്‍ ട്രാക്കേഴ്സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."