HOME
DETAILS
MAL
പ്രളയാനന്തരം തിരുന്നാവായയില്‍ താമരക്കൃഷി തുടങ്ങി
backup
October 03 2018 | 05:10 AM
തിരുന്നാവായ: ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ താമര കൃഷി ചെയ്യുന്ന തിരുന്നാവായയില്‍ പ്രളയത്തിനുശേഷം കര്‍ഷകര്‍ വീണ്ടും കൃഷിയിറക്കി തുടങ്ങി. പല്ലാര്‍ കായല്‍, വലിയപറപ്പൂര്‍ കായല്‍, കൊടക്കല്താഴം എന്നിവിടങ്ങളിലായി കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്നതാണ് ഇവിടത്തെ താമരക്കൃഷി.
ഇവ ദക്ഷിണേന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലേക്കുമായി നിത്യവും കയറ്റികൊണ്ടുപോകുന്നു. ഇതിന് നേതൃത്വം നല്കുന്നവരില് തൊണ്ണൂറ് ശതമാനവും ഇവിടത്തെ മുസ്ലിം കുടുംബങ്ങളാണെന്നതിനാല് മതസൗഹാര്‍ദത്തിന്റെ പുതിയൊരു ചരിത്രമാണ് മാമാങ്ക നാട്ടില്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ താമരക്കൃഷി കൃഷിവകുപ്പിന്റെ കീഴില്‍ വരാത്തതിനാല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള കാര്‍ഷികസഹായം ലഭ്യമല്ല. ഇതിന് ഒരു പരിഹാരമാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."