HOME
DETAILS

തൊഴില്‍ സംരക്ഷണത്തിന് ഭിന്നശേഷി കുടുംബം നിയമ യുദ്ധത്തിന്

  
backup
May 27 2017 | 02:05 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b4%bf

മങ്കട: ജില്ലാ കലക്ടറുടെ ഉത്തരവുണ്ടായിട്ടും തൊഴില്‍ സംരക്ഷണം ലഭിക്കാത്തതിനാല്‍ ഭിന്നശേഷി കുടുംബം നിയമ പോരാട്ടത്തിന്. ഉപജീവനത്തിനായി തെരുവില്‍ ചായക്കട നടത്തുന്ന കൂട്ടിലങ്ങാടി സ്വദേശികളായ ഭിന്നശേഷി കുടുംബമാണ് നിയമ വിരുദ്ധമായി ഒഴിപ്പിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തിനെതിരേ നിയമ നടപടിക്ക് നീങ്ങുന്നത്.
ആനക്കയം പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരാണ് കൂട്ടിലങ്ങാടി പട്ടിയില്‍പറമ്പ് സ്വദേശികളായ വികലാംഗ കുടുംബം ആനക്കയം പാലത്തിനു സമീപം നടത്തുന്ന തെരുവു കച്ചവടം ഒഴിപ്പിക്കാന്‍ നോട്ടിസുമായി എത്തിയത്. കഴിഞ്ഞ 16നാണ് സംഭവങ്ങള്‍ക്കു തുടക്കം.
നോട്ടിസ് ലഭിച്ചതോടെ 80 ശതമാനം വികലാംഗനായ കൂട്ടിലങ്ങാടി പട്ടിയില്‍പറമ്പ് സ്വദേശി എടക്കുടമ്പന്‍ റിയാസ്, 60 ശതമാനം വൈകല്യമുള്ള ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം ദുരിതത്തിലായി. ബി.പി.എല്‍ പട്ടികയിലും ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള പ്രയോറിറ്റി പട്ടികയിലും ഉള്‍പ്പെട്ട കുടുംബത്തിന് സ്വന്തമായി വീടുമില്ല. ആരോഗ്യവകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും തെരുവുകച്ചവടം ഒഴിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഒഴിപ്പിക്കാനെത്തിയതെന്നുമുള്ള പരാതിയിലും കലക്ടറുടെ ഉത്തരവിനെ മറികടന്നാണ് നീക്കമെന്നും കാണിച്ചാണ് നിയമ പോരാട്ടം.
തെരുവു കച്ചവടം ഒറ്റ ദിവസം കൊണ്ടു നീക്കാന്‍ ആവശ്യപ്പട്ടാണ് റിയാസിനു നോട്ടിസ് നല്‍കിയത്. തുടര്‍ന്ന് തല്‍സ്ഥാനത്ത് തന്നെ കച്ചവടം ചെയ്ത് ജീവിക്കാന്‍ കലക്ടറെ സമീപിച്ചു അനുമതി സമ്പാദിച്ചു. ഇക്കാര്യം കാണിച്ച് ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ടീ സ്റ്റാള്‍ മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അധികൃതര്‍.
പരാതിയിന്‍മേല്‍ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും പരാതി നല്‍കാനും നഷ്ടപരിഹാരത്തിനു ഓംബുഡ്‌സ്മാനെയും സമീപിക്കാനുമാണ് കുടുംബത്തിന്റെ നീക്കം.
എന്നാല്‍ ദ സ്ട്രീറ്റ് വെണ്ടേഴ്‌സ് ആക്ട് 2014 പ്രകാരവും 2015 സെപ്തംബര്‍ 15 ലെ 28 .18. 2015 ലെ നമ്പര്‍ ഉത്തരവു പ്രകാരവുമുള്ള തൊഴില്‍ സംരക്ഷണ നിയമം ഇവര്‍ക്ക് അനുകൂലമാണെന്ന് നിയമ പരിജ്ഞാനമുള്ളവര്‍ ചൂണ്ടികാണിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  14 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  14 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  14 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  14 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  14 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  14 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  14 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  14 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  14 days ago