ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വന്‍ താരനിര
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ നിര. ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വിരേന്ദര്‍ സേവാഗ് എന്നിവര്‍ പരിശീലക പദവിക്കായി അപേക്ഷ നല്‍കാനൊരുങ്ങുകയാണ്. 2011 ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ കോച്ചായിരുന്നു ഗാരി. ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ധന അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.
ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ വര്‍ഷത്തേ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച കോച്ചായിരുന്നു മഹേല. അഭ്യൂഹങ്ങള്‍ പ്രകാരം രോഹിത് ശര്‍മയ്ക്ക് ഏകദിന ക്യാപ്റ്റന്‍സി ലഭിയ്ക്കുകയാണെങ്കില്‍ താരത്തിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ പ്രവര്‍ത്തിച്ച പരിചയം മഹേലയ്ക്ക് തുണയായേക്കുമെങ്കിലും മറ്റു പ്രമുഖ താരങ്ങളും ഈ പദവിക്ക് വേണ്ട@ി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ര@ണ്ട് തവണ ഐ.പി.എല്‍ കിരീടം മുംബൈ ഇന്ത്യന്‍സിനൊപ്പം നേടിയ താരമാണ് മഹേല. ശാസ്ത്രിയെ പരിഗണിച്ചപ്പോള്‍ ടീമിന്റെ കോച്ചിനായി ഒപ്പം പരിഗണിക്കപ്പെട്ട താരങ്ങളായിരുന്നു ടോം മൂഡിയും വീരേന്ദര്‍ സേവാഗും. ഇവര്‍ ഉടന്‍ തന്നെ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."