ഹരികിരണം മെഡിക്കല്‍ ക്യാംപ് ഇന്ന്
കോട്ടയം: ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഇടപ്പള്ളി പട്ടികജാതി കോളനി കമ്മ്യൂനിറ്റി ഹാളില്‍ ഹരികിരണം മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു.
ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്, ആയുഷ് വകുപ്പ്, പട്ടിക ജാതി വികസന വകുപ്പ്, ഹോമിയോപ്പതി വകുപ്പ് സംയുക്തമായാണ് ക്യാംപ് നടത്തുന്നത്. ഉദ്ഘാടനം രാവിലെ എട്ടിന് സി.എഫ് തോമസ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. രതി ബി ഉണ്ണിത്താന് പദ്ധതി വിശദീകരിക്കും. ഡെപ്യൂട്ടി കലക്ടര്‍ ബി. ഡി ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈന തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി തോമസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സണ്ണി പാമ്പാടി, അംഗങ്ങളായ സുനില്‍ കുമാര്‍, ശോഭാ സലിമോന്‍, മണിയമ്മ രാജപ്പന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ടി എബ്രഹാം, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ ബിജു, മോളി ജോണ്‍, സോബി ജേക്കബ്, ലാല്‍ ആന്റണി, അജേഷ് ദാസ് എന്നിവര്‍ സംസാരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ.എസ് ശ്രീലത സ്വാഗതവും ആയുര്‍വേദ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മിഥുന് ജെ.കല്ലൂര്‍ നന്ദിയും പറയും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനത്തിനു പുറമെ യോഗാ പരിശീലനം, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍, സൗജന്യ രക്തപരിശോധനയും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."