ഭീകരര്‍ ഇന്ത്യയില്‍; മെട്രോ നഗരങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പാക് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതായാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം.
ഇരുപതോളെ ഭീകരര്‍ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. പാകിസ്താന്‍ ഇന്റര്‍സര്‍വീസ് ഇന്റലിജന്‍സ് പരിശീലനം സദ്ധിച്ചവരാണ് ഇവരെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
മെട്രോ നഗരങ്ങളില്‍ മാത്രമല്ല പഞ്ചാബിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളിലും ആക്രമണമുണ്ടായേക്കാം.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മെട്രോ, റെയില്‍വേ സ്‌റ്റേഷനുകള്‍,വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രമുഖ വ്യാപാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."